ബാഹുബലിയാകാന്‍ നോക്കിയ തൊടുപുഴക്കാരന്‍‌റെ ഇപ്പോഴത്തെ അവസ്ഥ | Oneindia Malayalam

2017-11-14 1,263

Current Situation Of The Man Who Tries To Reenact Baahubali stunt

കഴിഞ്ഞ ദിവസമാണ് ഒരു തൊടുപുഴക്കാരന്‍റെ വീഡിയോ വൈറലായത്. ഇന്ത്യന്‍ സിനിമാ ആരാധകരെ മുഴുവന്‍ കോരിത്തരിപ്പിച്ച ബാഹുബലി ദ കണ്‍ക്ലൂഷനിലെ ഒരു രംഗം അനുകരിക്കാന്‍ ശ്രമിച്ച് പണി കിട്ടിയതായിരുന്നു പാവത്തിന്. പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവും ,സുഹൃത്തുക്കളും അവധി ആഘോഷിക്കുന്നതിന് വേണ്ടി നാട് ചുറ്റാനിറങ്ങിയതായിരുന്നു. നമ്മുടെ ബാഹുബലിയാകട്ടെ അല്‍പം വെള്ളത്തിലുമായിരുന്നു. യാത്രയ്ക്കിടെയാണ് വഴിയിലെ റബ്ബര്‍ തോട്ടത്തില്‍ ഒരു ആന നില്‍ക്കുന്നത്. ഇതോടെ ചെറുപ്പക്കാര്‍ വണ്ടി നിര്‍ത്തി ഇറങ്ങി. ആനയെ ഇണക്കി തുമ്പിക്കൈ വഴി മുകളിലേക്ക് കയറുക എന്നതായിരുന്നു ചെറുപ്പക്കാരന്റെ തലയില്‍ വിരിഞ്ഞ ബുദ്ധി. പിന്നെ സംഭവിച്ചത് നമ്മളെല്ലാവരും കണ്ടു. പിന്നാലെ യുവാവ് കഴുത്തൊടിഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന തരത്തില്‍ പ്രചരണവും നടന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി യുവാവ് തന്നെ രംഗത്തു വന്നിരിക്കുകയാണ്.

Videos similaires